മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്സീന് മജീദ് റൗഡി ലിസ്റ്റിലുള്ളയാളെന്ന് സര്‍ക്കാര്‍ കോടതിയില്‍. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോളാണ് പ്രോസിക്യൂഷന് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ക്കെതിരെ 13 കേസുകളുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. വിമാനക്കേസില്‍ ഒന്നാം പ്രതിയാണ് ഫര്സീന്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ ഫര്സീന് മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരെ ജൂണ്‍ 27 വരെ […]







