ഈ വര്‍ഷം വേനലവധി ആരംഭിക്കുന്നത് ഏപ്രില്‍ 6ന്; 210 പഠന ദിവസങ്ങള്‍ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സ്കൂളുകളില്‍ ഈ വര്‍ഷത്തെ വേനലവധി ഏപ്രില്‍ 6നായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 210 പഠന ദിവസങ്ങള്‍ കിട്ടുന്നതിനായാണ് അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. സ്കൂള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്ന് മന്ത്രി […]