റബ്ബറിന് 300 രൂപയാക്കൂ; ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
റബ്ബറിന് വില 300 രൂപയാക്കിയാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ആലക്കോട് വെച്ച് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലാണ് ബിഷപ്പ് ബിജെപി അനുകൂല പ്രസ്താവന നടത്തിയത്. കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിയില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് പറഞ്ഞു. റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, […]