ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ദേശം. വധശ്രമക്കേസില്‍ ഫൈസലിന് കവരത്തി സെഷന്‍സ് കോടതി നല്കിയ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു കൂടി പരിഗണിച്ചുകൊണ്ട് തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസുമാരായ […]




