രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു; അഭിനന്ദിച്ച് സ്റ്റാലിന്
രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനുമുപരി പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്റുവിനേയും മഹാത്മാഗാന്ധിയേയും പോലുള്ള നേതാക്കള്‍ രാജ്യത്തിനാവശ്യമാണ്. ചില സമയം രാഹുല്‍ നെഹ്റുവിനെ പോലെയാണ് സംസാരിക്കുന്നത്. എന്ന് പറഞ്ഞ സ്റ്റാലിന് […]




