ബോള്‍ഗാട്ടിയില്‍ അനധികൃത കെട്ടിട നിര്‍മാണം; എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് വിജിലന്‍സ് കോടതി
കൊച്ചി ബൊള്‍ഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ പിന്നണി ഗായകന് എം ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമം അനുസരിച്ച് അന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. തീരദേശ സംരക്ഷിത മേഖലയില്‍ കെട്ടിടം പണിതെന്നു കാട്ടി ഗിരീഷ് കുമാര്‍ എന്നയാള്‍ നല്കിയ പരാതിതിയിലാണ് നടപടി. ജൂലൈയില്‍ […]




