അവതാര്‍-2ന് കേരളത്തില്‍ വിലക്കേര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. ഡിസംബര്‍ 16നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ തിയറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ചോദിക്കുന്നത്. അതേസമയം 55 ശതമാനത്തില്‍ അധികം തുക നല്‍കാനാകില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്ന് ഫിയോക് തീരുമാനിച്ചത്. 2009ല്‍ പുറത്തിറങ്ങിയ […]




