ട്രംപിന് 127 കോടി രൂപയിലധികം നഷ്ടപരിഹാരം നൽകാൻ എബിസി ന്യൂസ്; മാനനഷ്ട കേസ് ഒത്തുതീര്‍ന്നു
നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം നൽകാൻ എബിസി ന്യൂസ് സമ്മതിച്ചു. 15 മില്യൺ ഡോളര്‍ നഷ്ടപരിഹാരമായി നൽകാമെന്നാണ് എബിസി ന്യൂസ് പറയുന്നത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു മാനനഷ്ട പരാതി. പ്രസിഡൻഷ്യൽ ഫൗണ്ടേഷനും മ്യൂസിയത്തിനുമായാണ് 15 മില്യൺ കൈമാറുക. ട്രംപിന്റെ കോടതി […]