അമേരിക്കയുടെ ആണവ അന്തർവാഹിനി ദക്ഷിണ കൊറിയൻ തുറമുഖത്ത്; മുന്നറിയിപ്പുമായി ഉത്തര കൊറിയ
അമേരിക്കയുടെ ആണവ അന്തർവാഹിനി ദക്ഷിണ കൊറിയൻ തുറമുഖത്ത് നങ്കൂരമിട്ടതില്‍ മുന്നറിയിപ്പുമായി ഉത്തര കൊറിയ.രാജ്യത്തിന്റെ സുരക്ഷക്ക് അമേരിക്ക ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.അമേരിക്കൻ നാവിക സേനയുടെ അതിവേഗ ആക്രമണ ശേഷിയുള്ള ടോമാഹോക്ക് മിസൈലുകൾ ഘടിപ്പിച്ചതുമായ യു.എസ്.എസ് അലക്സാൻഡ്രിയ അന്തർവാഹിനിയാണ് തിങ്കളാഴ്ച ബുസാൻ തുറമുഖത്ത് നങ്കൂരമിട്ടത്. കൊറിയൻ ഉപഭൂഖണ്ഡത്തില്‍ അമേരിക്കയുടെ ആണവ അന്തർവാഹിനിയുടെ […]







