നേപ്പാള്‍ വിമാനാപകടത്തില്‍ 67 മരണം; യാത്രക്കാരില്‍ 5 പേര് ഇന്ത്യക്കാര്‍
നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തില്‍ 67 മരണം സ്ഥിരീകരിച്ചു. 68 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൊഖാറ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വരികയായിരുന്ന യെതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത്. പതിനൊന്നു മണിയോടെയായിരുന്നു അപകടം. ലാന്‍ഡിംഗിനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു […]