മങ്കിപോക്സ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷന്മാര് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ അടുത്ത നിര്‍ദേശം. നിലവിലെ പഠനങ്ങൾ അനുസരിച്ച് 98 ശതമാനത്തോളം രോഗബാധിതരും ബൈസെക്ഷ്വല്‍ പുരുഷന്മാര് ആണ് എന്നാണ് കണ്ടെത്തൽ. ഇവർക്കു രോഗം പടരുന്നതാകട്ടേ ലൈംഗികബന്ധത്തിലൂടെയും. […]