ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. സംഘടനയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള താരതമ്യത്തിൽ, പത്തിരട്ടിയോളമാണിത്. മരണസംഖ്യ കണ്ടുപിക്കാൻ ഉപയോഗിച്ച രീതി ശരിയല്ലെന്ന് നേരത്തെ തന്നെ കേന്ദ്രആരോഗ്യ മന്ത്രാലയം ഉന്നയിച്ചിരുന്നു. […]







