തൃപ്പൂണിത്തുറയില്‍ പണി പൂര്‍ത്തിയാകാത്ത പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ കേസെടുക്കും. മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. തെറ്റു ചെയ്തവരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃപ്പൂണിത്തുറ മാര്‍ക്കറ്റ്-പുതിയകാവ് റോഡിലാണ് അപകടമുണ്ടായത്. അന്ധകാരത്തോടിന് കുറുകെ നിര്‍മിക്കുന്ന പാലം […]