മുന് കോണ്ഗ്രസ് നേതാവും പഞ്ചാബ് മുന് മുഖ്യമന്ത്രിയുമായ അമരീന്ദര് സിങ് എന്ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്ത്ഥിയായേക്കും. ചികിത്സയുടെ ഭാഗമായി ലണ്ടനിലുള്ള അദ്ധേഹം തിരിച്ചെത്തിയാലുടന് പഞ്ചാബ് ലോക് കോണ്ഗ്രസ്- ബിജെപി ലയനം ഉണ്ടായേക്കുമെന്ന് നേരത്തെ വാര്ത്തകളുണ്ടായിരുന്നു. തുടര്ന്നാണ് എന്ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്ത്ഥിയായേക്കുമെന്ന റിപ്പോര്ട്ടുകള് പുറത്തു വരുന്നത്. നടുവിന് ശസ്തക്രിയ ചെയ്യാനാണ് അമരീന്ദര് സിങ് ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ […]