വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടയാളെ കീഴ്പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി പൊലീസ്. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാര്‍ സ്വദേശിയെയാണ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയില്‍നിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച ആളെ തിരഞ്ഞുകൊണ്ട് പൊലീസ് […]












