പാലക്കാട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
പാലക്കാട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. സായൂജ് (16), ജഗന് (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ ഒരാള്‍ മുങ്ങിപ്പോകുകയും രണ്ടാമന് രക്ഷപ്പെടുത്താന്‍ കുളത്തിലേക്ക് ചാടുകയുമായിരുന്നു. പുഴയില്‍ മുങ്ങിയ രണ്ടു കുട്ടികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവധി ദിവസമായതിനാലാണ് ഇരുവരും […]









