സിംബാവെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. സിംബാവെയിലെ ഹരാരെ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കെഎൽ രാഹുലാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. കേരളത്തിന്റെ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു. ഇഷാൻ കിഷനും പ്ലെയിങ് ഇലവനിലുണ്ട്. എന്നാൽ വിക്കറ്റ് കീപ്പിംഗിന്റെ ചുമതല സഞ്ജുവിനായിരിക്കുമെന്നാണ് സൂചന. […]