അഞ്ചരക്കണ്ടി പുഴയിലെ ആവേശം നിറഞ്ഞ മത്സരത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി അഴീക്കോടന് അച്ചാംതുരുത്തി ചാമ്പ്യന്സ് ബോട്ട് ലീഗ് ജേതാക്കളായി. ആകെ 15 ചുരുളന് വള്ളങ്ങള് അണിനിരന്ന മത്സരത്തില് രണ്ടാം സ്ഥാനത്ത് വയല്ക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോന് അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടന് അച്ചാംതുരുത്തി കപ്പടിച്ചത്. അണിയത്ത് സജിരാജ്, അമരത്ത് കെ പി വിജേഷ് എന്നിവർ വള്ളം നിയന്ത്രിച്ചു. […]