തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേര് മരിച്ചു; എട്ടോളം പേരെ കാണാതായി
തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേര് മരിച്ചു. തീരത്തിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. എട്ടോളം പേരെ കാണാതായിട്ടുണ്ട്. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 24 പേര് ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. മറ്റു ബോട്ടുകള്‍ ചിലരെ രക്ഷപ്പെടുത്തി. ചിലര്‍ നീന്തി കരയിലെത്തി. ഇവരെ ചിറയിന്‍കീഴ് […]