എറണാകുളത്ത് നിന്ന് കഴിഞ്ഞമാസം കാണാതായ ജി എസ് ടി ഓഫീസറെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം സ്റ്റേറ്റ് ടാക്സ് ഓഫീസറായ അജികുമാറിനെയാണ് തൂത്തുക്കുടിയിൽ നിന്ന് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ അജികുമാറിനെ കഴിഞ്ഞമാസം മുപ്പതിനാണ് കാണാതായത്. ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജികുമാറിനെ കണ്ടെത്തിയത്. കലൂർ ഓഫീസിലെ ജീവനക്കാരനായ ഇയാളെ മൂന്ന് […]











