വിമാനത്തിലെ പ്രതിഷേധം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
മുഖ്യമന്ത്രിക്കു നേരെ വിമാനത്തില്‍വെച്ചുണ്ടായ പ്രതിഷേധത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെയാണ് ഡിജിപി അനില്‍കാന്ത് നിയോഗിച്ചത്. വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ […]












