അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കും. വെള്ളിയാഴ്ചയാണ് രണ്ടിടങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, രണ്ടുസീറ്റുകളിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് താത്പര്യമില്ലെന്നാണ് സൂചന. […]









