രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ് എഫ് ഐയില്‍ നടപടി. വയനാട് ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്കാണ് ചുമതല. വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസ് കണ്‍വീനറായാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ നടപടികള്‍ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഞാറാഴ്ച്ച സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. […]









