കാളി നദിയില്‍ അപകടം; നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഉത്തര കന്നഡയില്‍ കാളി നദിയിയുടെ കായലില്‍ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർ മുങ്ങിമരിച്ചു. ദണ്ഡേലി ജില്ലയിലെ അക്വാദ ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. വിനോദ സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്.
ഹുബ്ബള്ളിയിലെ ഈശ്വർ നഗറിലെ താമസക്കാരായ നസീർ അഹമ്മദ് ഹോമ്ബല് (40), അല്‍വിയ അഹമ്മദ് (10), മൊഹിൻ അഹമ്മദ് (6), രേഷ ഉന്നിസ തൗസിഫ് അഹമ്മദ് (38), ഇഫ്ര തൗസിഫ് അഹമ്മദ് (15), ആബിദ് അഹമ്മദ് (12) എന്നിവരാണ് മരിച്ചത്. എല്ലാവരും ബെംഗളൂരു നിവാസികളാണ്.
എട്ട് പേരടങ്ങുന്ന സംഘം ഹുബ്ബള്ളിയില്‍ നിന്ന് ദണ്ഡേലിയിലേക്കുള്ള യാത്രാ മദ്ധ്യേ കായലില്‍ കളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുതിർന്നവർ അപകടത്തില്‍പ്പെട്ടത്.