ഇടുക്കിയില്‍ തേയിലത്തോട്ടത്തില്‍ ആക്രമിക്കപ്പെട്ട 15കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായെന്ന് സ്ഥിരീകരണം. ജില്ലാ പോലീസ് മേധാവി ആര്.കറുപ്പസ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച വൈകിട്ട് പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വെച്ചാണ് കുട്ടി ബലാല്‍സംഗത്തിന് ഇരയായത്. ആണ്‍സുഹൃത്തിനൊപ്പമാണ് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളായ പെണ്‍കുട്ടി സ്ഥലത്തെത്തിയത്. തേയിലത്തോട്ടത്തില്‍ വെച്ച് മദ്യപിച്ച സുഹൃത്തിനെ പ്രദേശവാസികളായ […]









