കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് അടൂര്‍ മോട്ടോര്‍ വാഹനവകുപ്പ് . നിയന്ത്രണം വിട്ട ബസ് വളവില്‍വെച്ച് മറിയുകയായിരുന്നു. സ്പീഡ് ഗവര്‍ണറിനോ ടയറിനോ മറ്റോ തകരാറില്ലെന്നും എംവിഐ വ്യക്തമാക്കി. ഇന്ന് രാവിലെയായിരുന്നു കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ബി എഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ ബസ് മറിഞ്ഞത്. വാഗമണ്ണിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. […]







