വിലക്കുറവിലൂടെ ജനപ്രിയമായി ജലവിഭവ വകുപ്പിന്റെ കുപ്പിവെള്ള ബ്രാൻഡ് ‘ഹില്ലി അക്വാ’. ആറ് മാസത്തിനിടെ 5.50 കോടി രൂപയാണ് വിറ്റുവരവ്. അടുത്ത വർഷം ശീതളപാനീയവും സോഡയും പുറത്തിറക്കും. ഗള്‍ഫിലേക്ക് കുടിവെള്ളം കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് കീഴിലാണ് പാക്കേജ് ചെയ്ത കുടിവെള്ളം […]