ഉത്തരാഖണ്ഡില് ശക്തമായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല് പ്രളയത്തിലുംപെട്ട് നാലുപേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. അൻപതിലേറെപ്പേരെ കാണാതായും സൂചനയുണ്ട് . ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങള് വിലയിരുത്തുകയാണ്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ദുരന്തത്തില്പ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികള് പകർത്തിയ ദൃശ്യങ്ങളില്നിന്നുതന്നെ സംഭവത്തിന്റെ ഭയാനകത ബോധ്യപ്പെടും. കുന്നിൻമുകളില്നിന്ന് പൊടുന്നനെയുണ്ടായ അതിശക്തമായ ജലപ്രവാഹം, […]