തലസ്ഥാനത്തെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും സ്വർണാഭരണങ്ങളും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ്(29) പിടിയിലായത്. പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് വ്യാജനമ്ബർ പതിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണസംഘം ഇയാളെ പിടികൂടിയത്. വട്ടപ്പാറ വേങ്കോട് ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. […]