ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസില്‍ നാല് പേര് ഉള്‍പ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിന് പറഞ്ഞിരുന്നെന്ന പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. കൊല്ലം റൂറല്‍ ജില്ലാ […]






