ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈകോടതി വില്പന തടഞ്ഞ ആഞ്ചുകോടിയിലധികം വിലവരുന്ന അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ശബരിമല സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന ആറര ലക്ഷത്തിലധികം ടിന് അരവണ ശാസ്ത്രീയമായി പമ്ബക്ക് പുറത്തെത്തിച്ച് നശിപ്പിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ശബരിമലയില്‍ തന്നെ നശിപ്പിച്ചാല്‍ ആനകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണിത്. 2018ലെ പ്രളയത്തില്‍ അരവണക്കായി സൂക്ഷിച്ചിരുന്ന […]