കഴിഞ്ഞ ദിവസം സമാപിച്ച മുക്കം ഉപജില്ല സ്കൂള് കലോത്സവത്തിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് എ.ഇ. ഒക്കും വിധികർത്താക്കള്ക്കുമെതിരെ ഗുരുതര ആരോപണവുമായി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂള് പി.ടി.എ, എസ്.എം.സി ഭാരവാഹികള്. ഹയർ സെക്കൻഡറി വിഭാഗത്തില് തങ്ങള്ക്ക് അർഹതപ്പെട്ട ചാമ്ബ്യൻഷിപ് പട്ടം പങ്കിടാൻ തീരുമാനിച്ചത് വിധി നിർണയത്തിലെ തിരിമറി മൂലമാണന്നും ഇതുസംബന്ധിച്ച് എ.ഇ.ഒക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടായിെല്ലന്നും […]