കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഹോട്ടലിലേക്ക് പൊലീസ് നേരത്തെ എത്തിയിരുന്നെങ്കില്‍ കളളപ്പണം കണ്ടെത്താമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇപ്പോള്‍ എല്ലാത്തിന്റെയും നിയന്ത്രണം. ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ഇടപെടാവുന്ന വിഷയമല്ല ഇത്. […]