ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. പകല്‍ 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. പകല്‍ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചത്. പകരം മന്ത്രി അതിഷി മര്‍ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ […]