നരേന്ദ്രമോദി പങ്കെടുക്കുന്ന എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതില് പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിനായാണ് കോളേജിന്റെ മുൻഭാഗത്തെ ചുറ്റുമതില്‍ രണ്ടിടത്ത് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങള്‍ നിലവിലുള്ളപ്പോഴാണ് കരിങ്കല്‍ മതില് പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുന്നത്. ഒരു ലക്ഷത്തോളം പ്രവർത്തകർ […]






