ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തിൽ തന്നെ, ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാർ കേരളാ ഷെഡ്യൂൾ പാക്കപ്പ് ആയിരിക്കുകയാണ്.
വർഷങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ അതിന്റെ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമിൽ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. ഈ പ്രൊജക്റ്റുമായി ചേർന്ന് നിന്ന് വലിയൊരു കാലയളവിൽ, എല്ലാ വിധ പ്രതിസന്ധി ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി […]