‘പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തലപ്പത്തേക്ക് മത്സരിക്കും’; പത്രികയുമായി സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാൻ നാമ നിർദേശ പത്രികയുമായി എത്തുകയാണ് സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഭരണസമിതിയില്പ്പെട്ട പ്രമുഖര്ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില് മത്സരിക്കുന്നുവെന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും ഇന്ന് പത്രിക സമപ്പിക്കുമെന്നും […]