മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ തലയില് മഞ്ഞള്പൊടി വിതറി പ്രതിഷേധം. ധാങ്കര് സമുദായത്തെ പട്ടിക വര്ഗ വിഭാഗത്തില് ഉള്പ്പെടുത്തി സംവരണം നല്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സോലാപൂര് ജില്ലയിലെ റെസ്റ്റ് ഹൗസില് സമുദായാംഗങ്ങള് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ അടുത്തെത്തി സമുദായ നേതാക്കള് നിവേദനം നല്കി. നിവേദനം മന്ത്രി വായിക്കുമ്പോൾ ഒരാള് […]