അയോധ്യയിലെ രാമക്ഷേത്രം തകര്ക്കുമെന്ന് ജയ്ഷെ മുഹമ്മദ് ഭീഷണി; സുരക്ഷ വര്ദ്ധിപ്പിച്ചു
അയോധ്യയില് രാമക്ഷേത്രം തകര്ക്കുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് രംഗത്ത്. ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഒരു ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. അയോധ്യയില് എന്എസ്ജി കമാന്ഡോ കേന്ദ്രം തുടങ്ങുന്നതായുള്ള വാര്ത്തകള് പുറത്ത് വരുന്നതിനിടെയാണ് ഭീഷണി. സന്ദേശത്തിന്റെ വിശ്വാസ്യത വ്യക്തമല്ല. ഏതായാലും സന്ദേശം പുറത്ത് വന്നതോടെ ഭീകരവിരുദ്ധ സ്ക്വാഡും ഉത്തര്പ്രദേശ് പൊലീസും ജാഗ്രത വര്ദ്ധിപ്പിച്ചിട്ടുണ്ട്. അയോധ്യയില് സുരക്ഷയും കര്ശനമാക്കി. […]







