മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഘാട്കോപ്പർ പന്ത് നഗർ മേഖലക്ക് സമീപമാണ് സംഭവം. കൂട്ടമായി പറന്നിരുന്ന ദേശാടന പക്ഷികളായ അരയന്നങ്ങള് വിമാനത്തില് ഇടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിന് കേടുപാടുകള് സംഭവിച്ചെങ്കിലും സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞെന്ന് വിമാനത്താവള വൃത്തങ്ങള് അറിയിച്ചു. സംഭവവികാസത്തെത്തുടർന്ന് ദുബായിലേക്കുള്ള മടക്ക വിമാനം റദ്ദാക്കി. നിരവധി യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തില് കുടുങ്ങിയത് . ദുബായിലേക്കുള്ള എമിറേറ്റ്സ് 509 […]







