ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്ന കുറ്റവാളികളെ വിട്ടയച്ചു. 11 കുറ്റവാളികളാണ് തിങ്കളാഴ്ച ജയില്‍ മോചിതരായത്. 2008ല്‍ മുംബൈ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കുറ്റവാളികള്‍ 15 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിക്ഷായിളവിന് ഗുജറാത്ത് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. കേസില്‍ 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്നും […]







