ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ മുതിർന്ന നേതാവ് തനിക്ക് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാല്‍ താൻ ആ വാഗ്ദാനം നിരസിച്ചുവെന്നും അത്തരം ആഗ്രഹങ്ങള്‍ തനിക്കില്ലെന്ന് വ്യക്തമാക്കിയെന്നും ഗഡ്കരി പറഞ്ഞു. നാഗ്പുരില്‍ മാധ്യമ അവാർഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ഒരു സംഭവം പറയാം, അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. […]