അര്‍ജുനുവേണ്ടിയുള്ള തെരച്ചില്‍ ഇന്ന് പത്ത് മണിയോടെ; മാല്‍പെക്കൊപ്പം നാവികസേനയും
കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പത്തുമണിയോടെ പുനഃരാരംഭിക്കുമെന്ന് കാർവാർ എസ് പി അറിയിച്ചു. പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധനായ ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലാണ് ഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ ഒരു ഡൈവിംഗ് സംഘവും ഉള്‍പ്പെടെ 50 പേരടങ്ങുന്ന സംഘമാണ് തെരച്ചിലിനിറങ്ങുന്നത്. ഇന്ന് പൂർണതോതില്‍ തെരച്ചില്‍ നടത്തുമെന്നും എസ് പി നാരായണ പറഞ്ഞു. […]






