ലൈംഗികാതിക്രമക്കേസ്: പ്രജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രത്യേക കോടതി
ലൈംഗികാതിക്രമക്കേസില്‍ കർണാടക ഹാസൻ എംഎല്‍എ പ്രജ്വല രേവണ്ണയ്ക്കതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രത്യേക കോടതി. കേസില്‍ പ്രജ്വലിന്റെ പിതാവ് എച് ഡി രേവണ്ണയെയും പ്രതി ചേർത്തിട്ടുണ്ട്. പരാതിക്കാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ രേവണ്ണ ഏഴുദിവസത്തെ ജയില്‍വാസത്തിനും നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്കും വിധേയനായിരുന്നു. പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പൊലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.