സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഷ്നേഷ് ശിവനും വ്യാഴാഴ്ച വിവാഹിതരാവുകയാണ്. ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിക്കാൻ ഇരുവരും ചെന്നൈയിൽ എത്തി. ഉദയനിധി സ്റ്റാലിനും ഇവർക്കൊപ്പമുണ്ടായിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. പല തവണയായി നയൻതാരയും വിഘ്നേഷും വിവാഹിതരാവുന്നു എന്ന തരത്തിലുള്ള പ്രാചാരണങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഇരുവരും ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. […]