ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായി എന്നാണ് വിവരം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ യുവജന, കായിക വകുപ്പുകളാണ് ഉദയനിധിക്ക് നല്‍കിയിട്ടുള്ളത്. മുതിർന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. തമിഴ്നാട്ടില്‍ സ്റ്റാലിൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല. […]