കാളയെ മെരുക്കാന്‍ 900 യുവാക്കള്‍; അവണിയാപുരം ജല്ലിക്കെട്ടിന് തുടക്കമായി
മധുരയിലെ പ്രശസ്തമായ അവണിയാപുരം ജല്ലിക്കെട്ട് ആരംഭിച്ചു. ജല്ലിക്കെട്ടില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെടുന്ന കാളയുടെ ഉടമയ്ക്ക് സമ്മാനമായി ട്രാക്റ്ററും, കാളയെ കീഴ്പ്പെടുത്തുന്നയാള്‍ക്ക് കാറും ഒന്നാം സമ്മാനമായി ലഭിക്കും. ആയിരത്തിലധികം കാളകളും 900 യുവാക്കളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ജല്ലിക്കെട്ടിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ പൊലീസ് ഒരുക്കിയിരിക്കുന്നത്. നാളെയും മറ്റന്നാളുമായി മധുരയിലെ പാലമേട്ടിലും അലങ്കനല്ലൂരിലും ജല്ലിക്കെട്ട് നടക്കും. പുതുക്കോട്ട ജില്ലയിലെ […]







