അമേരിക്ക എതിർത്താലും പലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടൻ; ലോകകപ്പിൽ ഇസ്രായേൽ ഉണ്ടെങ്കിൽ കളിക്കില്ലെന്ന് സ്പെയിനും
ആരൊക്കെ എതിർത്താലും പലസ്തീൻ എന്ന രാഷ്ട്രത്തെ തങ്ങൾ അംഗീകരിക്കും എന്ന് തന്നെയാണ് ബ്രിട്ടൻ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം പൂർത്തിയായാൽ ഉടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമാർ. ന്യൂയോർക്കിൽ തുടങ്ങുന്ന യു.എൻ പൊതുസഭ സമ്മേളനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കാനാണ് യു.കെയുടെ നീക്കം. ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ […]






