തിരിച്ചടി ഭയന്ന് ട്രംപ് പ്രഖ്യാപിച്ച നികുതി വര്‍ധനവ് നടപ്പാക്കുന്നത് യു.എസ് വീണ്ടും നീട്ടി. കാനഡയ്ക്കും മെക്സികോക്കും നികുതി ഏര്‍പ്പെടുത്തുന്നതാണ് നീട്ടിവച്ചത്.കഴിഞ്ഞ ദിവസം അമേരിക്കന്‍ മദ്യം കാനഡയില്‍ നിരോധിച്ചതും യു.എസ് ഉല്പന്നങ്ങള്ക്ക് നികുതി കൂട്ടിയതും അടക്കം യു.എസ് പ്രതീക്ഷിച്ചതിലധികം തിരിച്ചടിയാണ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇരു അയല്‍രാജ്യങ്ങള്‍ക്കുമെതിരെ താരിഫ് നടപ്പിലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഓഹരി വിപണിയില്‍ വലിയ […]







