ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ജി 7 ഉച്ചകോടിയ്ക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വേദിയില്‍ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. മാർപാപ്പയ്ക്ക് മോദി ആശംസകള്‍ നേർന്നു. മനുഷ്യരെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. ഇന്നലെ ഉച്ചകോടിയില്‍ ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുള്ള ആഫ്രിക്ക […]